latest news

Evergreen songs

ഗൌതം സുരേഷ്.

ഗൌതം സുരേഷ്.

123

അഞ്ചാമത്തെ കേരളീയനും രണ്ടാമത്തെ മലയാള കവിയും. ജി. ശങ്കരക്കുറുപ്പിന് ശേഷം മലയാള കവിക്ക് ജ്ഞാനപീഠം ലഭിക്കുന്നത് ഇതാദ്യം. 1965 ല്‍ ആദ്യ ജ്ഞാനപീഠം പുരസ്‌കാരമാണ് ശങ്കരക്കുറുപ്പിന്റെ 'ഓടക്കുഴലിന്' ലഭിച്ചത്.
ജി. ശങ്കരക്കുറുപ്പിന് ശേഷം 1980 ല്‍ എസ്.കെ. പൊറ്റക്കാടിലൂടെയാണ് മലയാളത്തിന് ജ്ഞാനപീഠം ലഭിക്കുന്നത്. 'ഒരു ദേശത്തിന്റെ കഥ' യെന്ന നോവലിന്. 1984 ല്‍ 'കയര്‍' എന്ന നോവലിലൂടെ തകഴി ശിവശങ്കരപ്പിള്ളയും 1995 ല്‍ 'രണ്ടാമൂഴം' എന്ന നോവലിലൂടെ എം.ടി. വാസുദേവന്‍നായരും ജ്ഞാനപീഠം മലയാളത്തിലെത്തിച്ചു.
വേറിട്ട ശൈലിയിലൂടെ മലയാള കവിതാസാഹിത്യ രംഗത്ത് തനത് വ്യക്തിത്വം പതിച്ച ആളാണ് ഒ.എന്‍.വി. മലയാളിയുടെ ചുണ്ടില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ ഒ.എന്‍.വിയുടെ കാവ്യോപാസനയില്‍ നിന്നും പിറവിയെടുത്തവയാണ്. 'പൊന്നരിവാളമ്പിളി' 'ബലികുടീരങ്ങളെ' തുടങ്ങിയ വിപ്ലവ നാടകഗാനങ്ങള്‍ ഇന്നും മലയാളിയുടെ ആവേശമാണ്. 13 തവണ അദ്ദേഹത്തെ തേടി മികച്ച ഗാനരചനക്കുള്ള സംസ്ഥാന അവാര്‍ഡ് എത്തി. 1973 ല്‍ 'സ്വപ്‌ന നടന'ത്തിലെ ഗാനത്തിലൂടെയാണ് ഒ.എന്‍.വിക്ക് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. '76 ല്‍ 'ആലിംഗനം', '77 ല്‍ 'മദനോല്‍സവം', '79 ല്‍ 'ഉള്‍ക്കടല്‍' 1980 ല്‍ 'യാഗം', 'അമ്മയും മകളും', '83 ല്‍ 'ആദാമിന്റെ വാരിയെല്ല്', '84 ല്‍ 'അക്ഷരങ്ങള്‍', ഇത്തിരിപ്പൂവേ ചുവന്നപൂവേ', '86 ല്‍ 'നഖക്ഷതങ്ങള്‍', '87 ല്‍ 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍', '88 ല്‍ 'വൈശാലി', '89 ല്‍'പുറപ്പാട്', '90 ല്‍ 'രാധാമാധവം' എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡ്‌ജേതാവാക്കിയത്. തുടര്‍ന്ന് അവാര്‍ഡുകള്‍ക്കായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് ഒ.എന്‍.വി സ്വീകരിച്ചത്.
അങ്ങനെ നീണ്ട ഇടവേളക്കൊടുവില്‍  2008 ല്‍ 'ഗുല്‍മോഹര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും ഒ.എന്‍.വിക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ലഭിച്ചു. 2009 ല്‍ 'പഴശ്ശിരാജ'യിലൂടെ ദേശീയഅവാര്‍ഡ്  ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പരിഭാഷ ലഭ്യമാകാത്തതിനെ തുടര്‍ന്ന് അവാര്‍ഡിനുള്ള സാധ്യത നഷ്ടപ്പെടുകയായിരുന്നു.
സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം പിടിച്ച ഗാനങ്ങളുടെ ഒരു നീണ്ട നിര തന്നെ ഒ.എന്‍.വിക്കുണ്ട്. മലയാളിയുടെ ആത്മാവില്‍ മുട്ടിവിളിച്ച്, മെല്ലെ മെല്ലെ മുഖപടം തെല്ലുയര്‍ത്തി, മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ചാര്‍ത്തി, ഒരുനാള്‍ ശുഭരാത്രി നേര്‍ന്ന്, ദൂരെ ദൂരെ, കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ചാര്‍ത്തിയ ഒട്ടേറെ ഹൃദ്യമായ ഗാനങ്ങളാണ് ഒ.എന്‍.വി.മലയാളിക്ക് സമ്മാനിച്ചത്. ഭൂമിയുടെ നാളത്തെ ദുരന്താവസ്ഥ വര്‍ഷങ്ങള്‍ക്ക്മുമ്പ് തന്നെ കണ്ട് അദ്ദേഹം രചിച്ച 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിത ഒരു കവിയുടെ ആകുലതകള്‍ക്ക് പുറമെ എല്ലാവരെയും ചിന്തിപ്പിക്കുന്നതാണ്. 'മരുഭൂമി', 'നീലക്കണ്ണുകള്‍' 'മയില്‍പ്പീലി', 'അക്ഷരം', 'അപരാഹ്‌നം', 'സ്വയംവരം'തുടങ്ങിയ കവിതാസമാഹാരങ്ങള്‍ ഇദ്ദേഹത്തിന്റെ കഴിവുകള്‍ വിളിച്ചോതുന്നതാണ്.

No comments:

Post a Comment